KERALA

കോട്ടയം സ്വദേശിയെ സൗത്ത് ആഫ്രിക്കയിൽ നിന്നും കാണാതായി

കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും കാണാതായെന്ന് റിപ്പോ‌ർട്ട്. കുറിച്ചി വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെയാണ് കാണാതായത്. കപ്പൽ ജീവനക്കാരനായ ജസ്റ്റിനെ അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായ വിവരം കമ്പനി അധികൃതരാണ് ബന്ധുക്കളെ അറിയിച്ചത്. ജസ്റ്റിന്റെ കുടുംബം കോട്ടയം ചിങ്ങവനം പോലീസിൽ പരാതി നൽകി.ജസ്റ്റിൻ ഞായറാഴ്ച്ചയാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചതെന്നാണ് വീട്ടുകാ‌ർ പറയുന്നത്. ജസ്റ്റിനെ കാണാതായ സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ശശി തരൂ‌ർ, കൊടിക്കുന്നിൽ സുരേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരെ ബന്ധുക്കൾ സമീപിച്ചു. കേന്ദ്ര ഷിപ്പിംങ് മന്ത്രാലയവുമായി ബന്ധപ്പെടാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പ്നൽകി. അതേസമയം മന്ത്രി വിഎൻ വാസവൻ ഇന്ന് ജസ്റ്റിന്റെ വീട് സന്ദ‌ർശിക്കും. ജസ്റ്റിനെ കാണാതായ സംഭവത്തിൽ കേന്ദ്രമന്ത്രി വിഎൻ വാസവൻ വഴി ഇടപെടുമെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.നാല് വ‌ർഷം മുമ്പാണ് ജസ്റ്റിൻ സ്ട്രീം അറ്റ്ലാൻഡിക്ക് എന്ന കമ്പനിയിൽ അസിസ്റ്റന്റ് കുക്കായി ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ മാസം 31 നാണ് സ്ട്രീം അറ്റ്ലാൻഡിക്ക് സൗത്ത് ആഫ്രിക്കൻ തീരത്തുനിന്ന് യാത്ര പുറപ്പെട്ടത്. ഫെബ്രുവരി 23ന് കപ്പൽ അമേരിക്കൻ തീരത്ത് എത്താനിരിക്കെയാണ് ജസ്റ്റിനെ കാണാതായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button