കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു; ഒരു മരണം 3 പേര്‍ക്ക് പരിക്ക്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നു. പതിനാലാം വാര്‍ഡിന്റെ ശുചിമുറിയോട് ചേർന്ന ഭാഗമാണ് തകര്‍ന്നത്.
അപകടം നടന്ന് രണ്ട് മണിക്കൂറിനുശേഷം കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങി കിടന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദു ആണ് മരണപ്പെട്ടത്.
അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്.
ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സ്ഥലത്തെത്തി.
ഇടിഞ്ഞത് ഉപേക്ഷിച്ച വാര്‍ഡിന്റെ ഒരു ഭാഗമെന്ന് മന്ത്രി പറഞ്ഞു. തകര്‍ന്നത് വാര്‍ഡിലെ ശുചിമുറിയുടെ ഭാഗമാണെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ശാസ്ത്രക്രിയകൾ കഴിഞ്ഞ രോഗികളടക്കം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
എന്നാൽ, അപകടം നടന്ന് രണ്ട് മണിക്കൂറിനുശേഷം കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങി കിടന്ന ഒരാളെ കണ്ടെത്തി. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെയാണ് കണ്ടെത്തിയത് ഇവരെ ഉടനെത്തന്നെ സ്റ്റെച്ചറിൽ കാഷ്വലിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കുന്ന മകളുടെ കൂടെ വന്നതാണ് മരണപ്പെട്ട ബിന്ദു.
ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി. അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. നാലുപേര്‍ക്കു പരുക്കു പറ്റിയെന്നാണു വിവരം. ആദ്യം പരിക്കേറ്റ് മൂന്നുപേരുടെ പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്.













