കോട്ടയം കങ്ങഴയില്‍ യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്‍പ്പാദം വെട്ടിമാറ്റി. പത്താട് സ്വദേശി മഹേഷ് തമ്പാന്‍ ആണ് കൊല്ലപ്പെട്ടത് . പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് ഇടയപ്പാറ കവലയില്‍ വെട്ടിമാറ്റിയ രീതിയില്‍ ഒരു കാല്‍പാദം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും പത്തനാട് സ്വദേശി മഹേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ശരീരത്തിലും വെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിനിടെയിലാണ് മണിമല പോലീസ് സ്റ്റേഷനില്‍ പ്രതികളായ രണ്ട് പേര്‍ കീഴടങ്ങാന് ചെന്നത്. കൊല്ലാനുപയോഗിച്ച വാളുമായിട്ടാണ് ഇവര്‍ കീഴടങ്ങിയത്. കടയനിക്കാട് സ്വദേശി ജയേഷ് കുമരകം സ്വദേശി സച്ചു എന്നിവരാണ് കീഴടങ്ങിയത്. തുടര്‍ന്ന് ഇവരെ പോലീസ് ചോദ്യം ചെയ്തു. അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ച മഹേഷുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെയും ഇവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ക്കും കൊലപാതകം നടത്തിയവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും പൊലീസ് പറഞ്ഞു.
ഇന്ത്യയില്‍ ടെലികോം കമ്ബനികള്‍ അധികമൊന്നുമില്ല. സേവനങ്ങള്‍ നല്‍കുന്നതില്‍ ഉള്ള കമ്ബനികള്‍ ഒന്നും തന്നെ പിശുക്ക് കാട്ടാറുമില്ല . ഉപഭോക്താക്കളെ കൈയിലെടുക്കാൻ…
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…