India
കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളെ വളാഞ്ചേരിയില്‍വെച്ച് അതിസാഹസികമായി പിടികൂടി ആന്ധ്രാ പൊലീസ്


കഞ്ഞിപ്പുരയിൽ വച്ചാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. മൂന്ന് പേരാണ് പോലീസിന്റെ പിടിയിലായത്. പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ആന്ധ്ര കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പാണ് ഇവർ നടത്തിയത്. തട്ടിപ്പിനിരയായവരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആന്ധ്രപ്രദേശിൽ നിന്നും ഗോവ വഴി സഞ്ചരിച്ചിരുന്ന ഇവരെ പിന്തുടർന്ന ആന്ധ്ര പോലീസ് വളാഞ്ചേരി കഞ്ഞിപ്പുരയിൽ വച്ചാണ് പിടികൂടിയത്. തട്ടിപ്പ് കേസിൽ നാല് പേരാണ് പ്രതികളായിട്ടുള്ളത്. രക്ഷപ്പെട്ടയാളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രതികൾ സഞ്ചരിച്ച വാഹനവും പോലീസ് കണ്ടെടുത്തു. പിടികൂടിയ പ്രതികളെ ആന്ധ്രയിലേക്ക് കൊണ്ടുപോകും
