EDAPPAL
കുണ്ടയാർ പാലത്തിലൂടെ വലിയ വാഹനങ്ങൾക്കും സഞ്ചാരാനുമതി


എടപ്പാൾ : കുണ്ടയാർ പാലത്തിലൂടെ വലിയ വാഹനങ്ങൾക്കും സഞ്ചാര അനുമതി. ഇതോടെ മാസങ്ങൾ നീണ്ട ദുരിതത്തിന് പരിഹാരമായി. ബലക്ഷയമുള്ള പഴയ പാലം പൊളിച്ചതോടെ എടപ്പാൾ, കാലടി പഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകളാണ് ബുദ്ധിമുട്ടിലായത്. നിർമാണം നീണ്ടുപോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഒടുവിൽ കഴിഞ്ഞ മാസം നിർമാണം ഭൂരിഭാഗം പൂർത്തിയായ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾ കടത്തി വിടാൻ അനുമതി നൽകി. ഇതിന് ശേഷം സർവീസ് റോഡുകൾ പാലവുമായി ബന്ധിപ്പിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ എല്ലാ വാഹനങ്ങൾക്കും കടന്നു പോകാനുള്ള സൗകര്യം ഒരുക്കി. ശേഷിക്കുന്ന ജോലികൾ കൂടി ഉടൻ പൂർത്തിയാക്കി ഔപചാരിക ഉദ്ഘാടനം ഉടൻ നടക്കും.
