NATIONAL
കൊവാക്‌സിന്‍ ഇനി കുട്ടികള്‍ക്കും; അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ഡിസിജിഐ.
കുട്ടികള്‍ക്ക് കൊവാസ്‌കിന്‍ നല്‍കാന്‍ ഡിസിജിഐയുടെ അനുമതി. 2 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് നല്‍കാന്‍ ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അംഗീകാരം നല്‍കുകയായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നേടുന്ന രണ്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിന്‍.