കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു ‘

കൊല്ലം : വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഉളിയക്കോവിലിലാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ (24) ആണ് മരിച്ചത്.
ആക്രമണത്തിൽ ഫെബിൻ്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. കാറിലെത്തിയ ആളാണ് ആക്രമിച്ചതെന്നും ഇയാൾ പർദയാണ് ധരിച്ചിരുന്നത് എന്നുമാണ് ഫെബിൻ്റെ പിതാവ് പറയുന്നത്.
കൊല്ലം: കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരുക്കേറ്റ് ചികിത്സയിലാണ്. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു.
