CHANGARAMKULAM

ചങ്ങരംകുളത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തി കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേർ റിമാന്റിൽ

ചങ്ങരംകുളം:വിവാഹം ഉറപ്പിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തി കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ പ്രധാന പ്രതിയായ യുവാവിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.ഇതിനിടെ പെൺകുട്ടിയെ കടത്തി കൊണ്ട് പോയ പ്രധാന പ്രതിയുടെ സഹോദരനെ തട്ടിക്കൊണ്ട് പോയി മർദ്ധിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

രണ്ട് ദിവസം മുമ്പാണ് ചങ്ങരംകുളം സ്വദേശിയായ പെൺകുട്ടിയെ സുഹൃത്ത് കൂടിയായ കോലിക്കര സ്വദേശിയായ യുവാവ് കടത്തി കൊണ്ട് പോയത്. യുവാവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വിവാഹം ഉറപ്പിച്ച പെൺകുട്ടിയെ കടത്തി കൊണ്ട് പോയത്.തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ

ചങ്ങരംകുളം പോലീസിന് പരാതി നൽകി.അന്വേഷണത്തിൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തി കൊണ്ട് പോവാൻ സഹായിച്ച ഒരു യുവാവിനെ സംഭവദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. പോലീസിന്റെ തുടർന്നുള്ള അന്വേഷണത്തിൽ ബാംഗ്ളൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയെയും മറ്റൊരു യുവാവിനയും കൂടി അന്വേഷണസംഘം പിടികൂടുകയായിരുന്നു.പ്രധാന പ്രതിയായ പെൺകുട്ടി യുടെ സുഹൃത്തിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പെൺകുട്ടിയെ കണ്ടെത്തി പോലീസ് കോടതിയിൽ ഹാജറാക്കി വീട്ടുകാർക്ക് കൈമാറി.കർണ്ണാടക പോലീസിന്റെയും തമിഴ്നാട് പോലീസിന്റെയും സഹായത്തോടെയാണ് അന്വേഷണ സംഘം പെൺകുട്ടിയെയും പ്രതികളെയും കണ്ടെത്തിയത്. പെൺകുട്ടി ക്ക് 18 വയസ് തികയുന്ന ദിവത്തിൽ ആണ് വിവാഹം തീരുമാനിച്ചത്.എന്നാൽ വിവാഹത്തിന് ഏതാനും ദിവസം ബാക്കി നിൽക്കെയാണ് പെൺകുട്ടി സുഹൃത്തിനൊപ്പം നാട് വിട്ടത്.സംഭവത്തിൽ യുവാവും യുവാവിന്റെസുഹൃത്തുക്കളും അടക്കം മൂന്ന് പേർക്കെതിരെ പോക്സോ
അടക്കമുള്ള വകുപ്പുകൾ ചേർത്തിയാണ് പോലീസ്കേസെടുത്തിരിക്കുന്നത്.ഇതിനിടെയാണ് സംഭവത്തിലെപ്രധാന പ്രതിയുടെ സഹോദരനെ പെൺകുട്ടിയുടെ ബന്ധുക്കളും ഇവരുടെ സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയത്. ഈ സംഭവത്തിൽ പിടിയിലായ മൂന്ന് പേർ റിമാൻഡിലാണ്. രണ്ട് സംഭവത്തിലും അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. ചങ്ങരംകുളം സിഐ ബഷീറിന്റെ നേതൃത്വത്തിൽ എസ് ഐ ഹരി ഹര സൂനു, എ എസ് ഐ ശിവൻ സിപി ഒ സുധീഷ്, സുജന തുടങ്ങിയവർ ചേർന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.ബാംഗ്ളൂർ,സേലം,അവിനാശി,ഡിണ്ടിക്ക തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചാണ് അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് ലഹരി സംഘങ്ങൾ ആണെന്നും പോലീസ് ഇവർക്ക് ഒത്താശ ചെയ്യുന്നു എന്നും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.ഈ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ടെന്ന് അന്വേഷ ഉദ്യോഗസ്ഥർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button