KERALA

സംസ്ഥാനത്ത് ഇനി ലോക്ക്ഡൗൺ നീട്ടില്ല; തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണങ്ങൾ മാത്രം

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗൺ സംസ്ഥാനത്ത് നീട്ടേണ്ടതില്ലെന്ന് തീരുമാനം. ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഇതോടെ സംസ്ഥാനത്ത് ജൂൺ 16ന് ലോക്ക്ഡൗൺ അവസാനിക്കുമെന്ന് ഉറപ്പായി. മേയ് ആറിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിന്നീട് ജൂൺ 16 വരെ നീട്ടുകയായിരുന്നു. ജൂൺ 17 തൊട്ട് പൊതുഗതാഗതത്തിന് അനുമതിയുണ്ട്. ഭാഗികമായി പൊതുഗതാഗതം അനുവദിക്കാനാണ് തീരുമാനം.

ബാർബർഷോപ്പുകൾ, വർക്ക്‌ഷോപ്പുകൾ തുടങ്ങിയവ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവും. സമ്പൂർണമായ തുറന്നുകൊടുക്കൽ ഉണ്ടാവില്ലെന്നാണ് വിവരം. ടിപിആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 20ന് മുകളിലുള്ള സ്ഥലങ്ങളിൽ സാധാരണ ലോക്ഡൗണും ഏർപ്പെടുത്തിയേക്കും. ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായിരുന്നു.

ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.7 ശ​ത​മാ​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ ടിപിആർ 15ലും ​താ​ഴെ​യെ​ത്തി. ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ പ​ത്ത്​ ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി.

എന്നാൽ, സംസ്ഥാന വ്യാപകമായി ടിപിആർ കുറയുമ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും ടിപിആർ നിരക്ക് 35 ശതമാനത്തിൽ കൂടുതലാണ്. എങ്കിലും ലോക്ക്ഡൗൺ നീട്ടുന്നത് ജനങ്ങളെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് സർക്കാരും പ്രതിപക്ഷവും വിലയിരുത്തിയിരുന്നു. ഇതാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കാരണമായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button