THRISSUR
കൊടുങ്ങല്ലൂർ മുനക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം; പരപ്പനങ്ങാടിയിൽ കാണാതായ 17 കാരന്റേതെന്ന് തിരിച്ചറിഞ്ഞു
തൃശൂർ കൊടുങ്ങല്ലൂർ ആഴീക്കോട് മുനക്കൽ ബീച്ചിൽ കടലിൽ കണ്ടെത്തിയ മൃതദേഹം നാലുദിവസം മുമ്പ് പരപ്പനങ്ങാടി ന്യൂ കെട്ടിൽ കാണാതായ 17 കാരൻ ജൂറൈജിന്റേതാണെന്ന്
ബന്ധുക്കൾ തിരിച്ചറിഞ്ഞു.
പരപ്പനങ്ങാടിന്യൂക്കെട്ടിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെടുകയായിരുന്നുവ വസ്ത്രത്തിൽ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞത് തുടർന്ന് ഡിഎൻഎ പരിശോധനയും നടത്തി. നിലവിൽ മൃതദേഹം കൊടുങ്ങല്ലൂർ ഗവണ്മെന്റ് ഹോസ്പിറ്റലിലാണ് ഉള്ളത്. പോസ്റ്റ്മോർട്ട നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് അറിയുന്നു.