KERALA

കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം; അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

 കൊടുംചൂടിൽ വിയർത്തൊലിച്ച് കേരളം. ഇന്നും അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. 

കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കണ്ണൂരിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. രണ്ട് ദിവസം കൂടി ഉയർന്ന താപനിലയും ആർദ്രതയും കലർന്ന അസ്വസ്ഥകരമായ കാലാവസ്ഥ തുടർന്നേക്കും. പകൽ സമയങ്ങളിൽ സൂര്യപ്രകാശം ഏറെ നേരം നേരിട്ട് ഏൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മാസാവസനത്തോടെ മഴ മെച്ചപ്പെട്ടേക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button