താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കൊടികുത്തിമല എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപെട്ടു ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. നിലമ്പൂരിലെ തേക്ക് മ്യൂസിയം ഹരിത ടൂറിസം മേഖലയായി കഴിഞ്ഞ ദിവസം മന്ത്രി പ്രഖ്യാപിച്ചിരുന്നു.
വനം- വന്യജീവി വകുപ്പ്, ഹരിത കേരളം മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് താഴെക്കോട് കൊടി കുത്തിമല ഹരിത ടുറിസം കേന്ദ്രമായി പ്രഖ്യാപിച്ചത്. ഹരിത വിദ്യാലയം പദവി നേടിയ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് കായിക മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. ഹരിത കലാലയം പുരസ്‌കാരം ഇ.എം.എസ് കോളേജ് ഓഫ് പാര മെഡിക്കല്‍സ് ഏറ്റുവാങ്ങി. പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങള്‍ക്കും ഹരിത ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോഫിയ കെ.പി ചടങ്ങില്‍ അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ജിതിന്‍ ടി.വി.എസ്, സി.ഡി.എസ് പ്രസിഡന്റ് രാജേശ്വരി, ശ്യാമ പ്രസാദ്, സി പി എം പ്രതിനിധി അഫ്‌സല്‍, ഐ എന്‍ സി പ്രതിനിധി ഹമീദ്, ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ദേവ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാറൂഖ് സ്വാഗതവും ഐ.ആര്‍.ടി.സി കോഓര്‍ഡിനേറ്റര്‍ ജിജോഷ് നന്ദിയും പറഞ്ഞു.
പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…
സംസ്ഥാന ബജറ്റിൽ വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിന്റെ എണ്ണം 28 ആയി വർധിപ്പിച്ചു. കോട്ടൂർ…
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…
താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…