Categories: KERALAKochi

കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വിസ് തുടങ്ങി

കളമശ്ശേരി: കൊച്ചി മെട്രോ പ്രവര്‍ത്തന ലാഭമുണ്ടാക്കുന്ന സ്ഥാപനമായി വളർന്നത് അഭിമാനകരമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവിസ് കളമശ്ശേരി ബസ് സ്റ്റാൻഡില്‍ ഫ്ലാഗ്‌ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈബി ഈഡൻ എം.പി, എം.എല്‍.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, പ്ലാനിങ് ബോർഡ് അംഗം ജമാല്‍ മണക്കാടൻ, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബഹ്റ, അഡീഷനല്‍ ജനറല്‍ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ടി.ജി. ഗോകുല്‍ തുടങ്ങിയവർ സംസാരിച്ചു.വ്യാഴാഴ്ച രാവിലെ മുതല്‍ ആലുവ-എയർപോർട്ട് റൂട്ടിലും കളമശ്ശേരി റൂട്ടിലും സർവിസ് നടത്തും. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് റൂട്ടുകളിലും സർവിസ് ആരംഭിക്കും. ആലുവ-എയര്‍പോര്‍ട്ട്, കളമശ്ശേരി-മെഡിക്കല്‍ കോളജ്, ഹൈകോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര-കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കലക്ടറേറ്റ് റൂട്ടുകളിലാണ് തുടക്കത്തില്‍ സർവിസ് ആരംഭിക്കുന്നത്. ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കി.മീ. യാത്രക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്‌ട്രിക് ബസിലെ യാത്ര നിരക്ക്.

കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സർവിസ് നടത്തുന്നത്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശ്ശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കലക്ടറേറ്റ്റൂട്ടില്‍ രണ്ട് ബസും ഹൈകോര്‍ട്ട് റൂട്ടില്‍ മൂന്നുബസും കടവന്ത്ര റൂട്ടില്‍ ഒരുബസുമാണ് സർവിസ് നടത്തുന്നത്. എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സർവിസുകള്‍ ഉണ്ടാകും. രാവിലെ 6.45ന് സർവിസ് ആരംഭിക്കും. രാത്രി 11നാണ് എയര്‍പോര്‍ട്ടില്‍നിന്ന് ആലുവക്കുള്ള അവസാന സർവിസ്. കളമശ്ശേരി-മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വിസ് ഉണ്ടാകും.

രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സർവിസ്. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്ര-ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ഏഴുവരെ 25 മിനിറ്റ് ഇടവിട്ട് സർവിസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ-കലക്ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ്ഇടവിട്ട് രാവിലെ എട്ടുമുതല്‍ വൈകീട്ട് 7.30 വരെ സർവിസ് ഉണ്ടാകും. ഹൈകോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെ.പി വള്ളോന്‍ റോഡ് – പനമ്ബിള്ളിനഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ ഒമ്ബതുമുതല്‍ വൈകീട്ട് എഴുവരെയും സർവിസ് ഉണ്ടാകും.

Recent Posts

ലോക്കപ്പ് പൂട്ടിയതിന് ശേഷം ഡിഐജി ഷെറിനെ കാണാൻ വരും, രണ്ട് മണിക്കൂർ കഴിഞ്ഞ് പോകും; എല്ലാം ഒരുക്കി കൊടുത്തുവെന്ന് സഹതടവുകാരി.

കാരണവർ വധക്കേസ് പ്രതി ഷെറിന് ഉന്നതരുമായി അടുത്ത ബന്ധമെന്ന് സഹതടവുകാരി സുനിത. ജയിൽ ഡിഐജി പ്രദീപുമായി വളരെ അടുത്ത ബന്ധമാണ്…

13 minutes ago

‘കവിളില്‍ താക്കോല്‍ കൊണ്ട് കുത്തി, പല്ലുകള്‍ തകര്‍ന്നു’; ഇൻസ്റ്റ പോസ്റ്റിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം.

മലപ്പുറം: മലപ്പുറം തിരുവാലിയില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച്‌ സീനിയര്‍ വിദ്യാര്‍ത്ഥികള്‍.തിരുവാലി ഹിക്മിയ…

21 minutes ago

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.

ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…

4 hours ago

‘അശാസ്ത്രീയ ഗതാഗത നയം’; സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്.

തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…

5 hours ago

ജില്ലയിൽ വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെ കർശന നടപടി സ്വീകരിക്കും.

ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…

5 hours ago

വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവം: എഫ്ഐആറിലെ സമയത്തിൽ വൈരുധ്യം.

പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…

6 hours ago