EDAPPAL

കൊച്ചിൻ മുസിരീസ് ബിനാലെയിൽ എടപ്പാളിന്റെ കലാവൈഭവം; അശ്വിൻ സത്യന് പ്രദർശന ക്ഷണം

എടപ്പാൾ : കൊച്ചിൻ മുസിരീസ് ബിനാലെയിൽ തന്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ എടപ്പാൾ സ്വദേശിയായ അശ്വിൻ സത്യന് ക്ഷണം ലഭിച്ചു. എടപ്പാൾ പെരുമ്പറമ്പിൽ താമസിക്കുന്ന കൊഴുക്കുള്ളി പറമ്പിൽ സത്യൻ–സ്വപ്ന ദമ്പതിമാരുടെ മകനാണ് അശ്വിൻ സത്യൻ. മുദ്ര ന്യൂസ്.ചെന്നൈ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബി.എഫ്.എ ബിരുദം നേടിയ അശ്വിൻ, നിലവിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ എം.എഫ്.എ വിദ്യാർത്ഥിയാണ്. സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾക്ക് അന്താരാഷ്ട്ര വേദിയായ കൊച്ചിൻ മുസിരീസ് ബിനാലെയിൽ ഇടം ലഭിച്ചതോടെ എടപ്പാളിനും അഭിമാന നിമിഷമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button