KERALA

കൈപിടിയിൽ ഒതുങ്ങാതെ സ്വർണ വില; ഇന്ന് പവന് കൂടിയത് 640 രൂപ

കേരളത്തിൽ സ്വർണ വില വീണ്ടും റോക്കറ്റ് വേഗത്തിൽ കുതിയ്ക്കുകയാണ്. എല്ലാ ദിവസവും സ്വർണവിലയിൽ വലിയ മാറ്റമാണ് സംഭവിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റം വീണ്ടും വിലയിൽ മാറ്റമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

ഇന്നലെ 7980 രൂപയായിരുന്ന ഒരു ഗ്രാമിന് ഇന്ന് 80 രൂപ വർദ്ധിച്ച് 8060 രൂപയിൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ 63,840 രൂപയായിരുന്ന ഒരു പവൻ സ്വർണം 649 രൂപ വർദ്ധിച്ച് 64,480 രൂപയിൽ എത്തി.

ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില. എന്നാൽ ഈ വിലയ്ക്കും ആഭരണങ്ങൾ കിട്ടില്ല. ഇതിനൊപ്പം പണിക്കൂലിയും മറ്റ് ടാക്സുകളും ഉൾപ്പടെ സ്വർണം വാങ്ങാൻ എത്തുന്ന ആളുകൾക്ക് ഭീമമായ തുകകൾ നൽകേണ്ടിവരും.

https://whatsapp.com/channel/0029Va5fy5TBVJl3BXaBfD31

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button