EDAPPAL

കേരള സ്റ്റോറി 2 പ്രദർശന കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി ഫ്രറ്റേണിറ്റി

എടപ്പാൾ: മലയാളി സമൂഹത്തെ അപമാനിക്കാനും, സമൂഹത്തിനിടയിൽ വിഭാഗീയതയും വർഗീയതയും വളർത്താനും ലക്ഷ്യം വെച്ച് സംഘപരിവാർ പ്രപ്പകണ്ടകൾ ചിത്രീകരിച്ച കേരള സ്റ്റോറി രണ്ടാം ഭാഗം പ്രദർശനം നടത്തുന്ന ജില്ലയിലെ ഏകകേന്ദ്രമായ എടപ്പാൾ ഗോവിന്ദ തിയേറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കേരളത്തെ മുന്‍നിര്‍ത്തിയുള്ള ഇസ് ലാമോഫോബിക്ക് ഹിന്ദുത്വ വംശീയ പ്രചാരണമാണ് കേരള സ്റ്റോറിയിലൂടെ നടക്കുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും വി.ടി.എസ് ഉമർ തങ്ങൾ പറഞ്ഞു.

കേരളത്തെ അപമാനിക്കാനുള്ള സംഘ് പരിവാർ ശ്രമങ്ങൾക്കെതിരെ മത നിരപേക്ഷ കക്ഷികൾ ഒരുമിക്കണമെന്നും.
ശക്തമായ സമര പരിപാടിയുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാറൂൻ അഹമ്മദ് അധ്യക്ഷത വഹിച്ചു.
അഡ്വ: അമീൻ യാസിർ മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡണ്ട് മാരായ ഹുദ യു.എം, ഫാദിൽ സഹീർ കോട്ട്, ഹിലാൽ നൗഷാദ്, ജുനൈദ് കൽപ്പകഞ്ചേരി, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button