EDAPPAL

കേരള സ്റ്റോറി 2 പ്രദർശനത്തിനെതിരെ എടപ്പാൾ ഗോവിന്ദ തിയേറ്ററിൽ പ്രതിഷേധം


എടപ്പാൾ:ദി കേരള സ്റ്റോറി 2 സിനിമയുടെ എടപ്പാൾ ഗോവിന്ദ തീയറ്ററിലെ പ്രദർശനത്തിനെതിരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സിനിമ വസ്തുതാവിരുദ്ധമാണെന്നും കേരള ജനതയെ അപമാനിക്കുന്നതാണെന്നും പ്രവർത്തകർ ആരോപിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിദ്ധിഖ് ആറ്റിങ്ങൾ,ബ്ലോക്ക് സെക്രട്ടറി സന്ദീപ്,പ്രസിഡന്റ് ബിജു കുണ്ടയാർ, അഡ്വ. ആർ ഗായത്രി,എസ്.എഫ്.ഐ ഏരിയ സെക്രട്ടറി രോഹിത്, പ്രസിഡൻ്റ് ആതിര എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button