കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വട്ടംകുളം ൽ,കാലടി,ആലങ്കോട് പഞ്ചായത്തുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

എടപ്പാൾ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വട്ടംകുളം ൽ,കാലടി,ആലങ്കോട് പഞ്ചായത്തുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.അനിയന്ത്രിതമായ വഴിയോരക്കച്ചവടം നിരോധിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയാസെക്രട്ടറി എൻ ആർ അനീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ. പി. അബ്ദുല്ലക്കുട്ടി, എം. എ. നവാബ് ബാലകൃഷ്ണൻ,ഗോപിതുടങ്ങിയവർ നേതൃത്വം നൽകി.
ആലംകോട് പഞ്ചായത്തിലെ നടത്തിയ മാർച്ച് വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രസിഡന്റ് എം കെ ഹമീദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ഫൈസൽ, റഊഫ്, ജമാൽ, ദാസൻ, രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
കാലടി പഞ്ചായത്ത് ഓഫീസി ലേക്ക് നടന്ന മാർച്ച് വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ ട്രഷറർ മുഫാഹിദ് കുഴിമന ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ സുബൈർ, മോഹനൻ, ജയ രാജൻ, വൽസൻ, ഉബൈദ് എന്നിവർ നേതൃത്വം നൽകി.













