CHANGARAMKULAM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.ആഗസ്റ്റ് 9 ന് നടക്കുന്ന വ്യാപാര ദിനാഘോഷങ്ങളുടെ ഭാഗമായാണ് പഴയ ആലങ്കോട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് രോഗനിർണ്ണയ ക്യാമ്പ് നടത്തിയത്.ക്യാമ്പ് യൂണിറ്റ് പ്രസിഡൻ്റ് പി.പി. ഖാലിദ് ഉദ്ഘാടനം ചെയ്തു.യൂത്ത് വിങ് പ്രസിഡൻ്റ് വി.കെ.എം. നൗഷാദ് അധ്യക്ഷനായി.യൂണിറ്റ് സെക്രട്ടറി ഒ.മൊയ്തുണ്ണി , ട്രഷറർ ഉമ്മർകുളങ്ങര , രവി എരഞ്ഞിക്കാട് , സലീം കാഞ്ഞൂർ , യൂത്ത് വിങ് സെക്രട്ടറി അരുൺ മുരളി , ട്രഷറർ ഷറഫുദീൻ എന്നിവർ സംസാരിച്ചു.ചങ്ങരംകുളം മെഡിടെക് ഡയഗ്നോസിറ്റ്ക് സെൻ്ററിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ വ്യാപാരികൾ , ഒട്ടോ -ടാക്സി -ചുമട്ടു തൊഴിലാളികൾ ,വ്യാപര സ്ഥാപനത്തിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ പ്രമേഹം , കൊളസ് ട്രോൾ, കിഡ്നി ടെസ്റ്റ് , ഫിറ്റ് ലിവർ തുടങ്ങിയ പരിശോധനകളും ആരോഗ്യ ബോധവത്കരണ ക്ലാസ്സും നടന്നു.യൂത്ത് വിങിൻ്റെ ആരോഗ്യ മേഖലയിലെ ആദ്യത്തെ നിർണ്ണയ ക്യാമ്പ് നാടിന് സ്നേഹ സ്പർശമായി.പരിപാടിക്ക് പ്രസിഡൻ്റ് വി.കെ.എം.നൗഷാദ്,സെക്രട്ടറി അരുൺ മുരളി , ട്രഷറർ ഫറഫൂ ദീൻ , എക്സ്ക്യൂട്ടീവ് അംഗങ്ങളായ ഇർഷാദ് , സഫ് വാൻ ,ഷുഹൈൽ ,ലിജീഷ് ,സഫർ ,സുമേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button