KERALA

കേരള വനിത ലീഗ് നാളെ മുതൽ കുന്നംകുളത്ത്

കൊ​ച്ചി: സം​സ്ഥാ​ന ഫു​ട്ബാ​ൾ ക​ല​ണ്ട​റി​ലെ പ്ര​ധാ​ന ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലൊ​ന്നാ​യ ഈ​സ്റ്റീ കേ​ര​ള വ​നി​ത ലീ​ഗ് (കെ.​ഡ​ബ്ല്യു.​എ​ൽ) ആ​റാം പ​തി​പ്പ് വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച് ഒ​ന്നു​വ​രെ കു​ന്നം​കു​ളം ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ് ബോ​യ്സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​ർ. ഗോ​കു​ലം കേ​ര​ള എ​ഫ്.​സി, ലോ​ർ​ഡ്സ് എ​ഫ്.​എ, കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി, സി​റ്റി ക്ല​ബ് ചാ​ല​ക്കു​ടി, അ​ള​ഗ​പ്പ എ​ഫ്.​സി, സെൻറ് ജോ​സ​ഫ്സ് കോ​ള​ജ് ദേ​വ​ഗി​രി എ​ന്നീ ആ​റു ടീ​മു​ക​ളാ​ണ് കി​രീ​ട​ത്തി​നാ​യി മാ​റ്റു​ര​ക്കു​ന്ന​ത്.

ആ​കെ 30 മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കു​ന്ന ടൂ​ർ​ണ​മെൻറി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം സ്കോ​ർ​ലൈ​ൻ സ്പോ​ർ​ട്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലു​ണ്ടാ​കും. ആ​ദ്യ​മ​ത്സ​രം കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യും ലോ​ർ​ഡ്സ് എ​ഫ്.​എ​യും ത​മ്മി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​ന​ട​ക്കും. ഈ ​ലീ​ഗി​ലെ ചാ​മ്പ്യ​ൻ​മാ​ർ​ക്ക് ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗി​ന്‍റെ ര​ണ്ടാം ഡി​വി​ഷ​നി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button