EDAPPAL
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ് റാങ്കോടെ വിജയിച്ച ഡോ.നിഹാരിക MBBS MS (ENT)യെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കെപിസിസി അംഗം അഡ്വ. എ എം രോഹിത് ആദരിച്ചു

എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ് റാങ്കോടെ വിജയിച്ച ഡോ.നിഹാരിക MBBS MS (ENT)യെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കെപിസിസി അംഗം അഡ്വ. എ എം രോഹിത് ആദരിച്ചു. എടപ്പാൾ വെങ്ങിനിക്കര വേന്ത്രക്കാട്ട് നാരായണൻ മാസ്റ്ററുടേയും ഗീത ടീച്ചറുടേയും മകളാണ് നിഹാരിക. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് സുധീർ, പഞ്ചായത്ത് അംഗം ആഷിഫ് പൂക്കരത്തറ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബിൻ പൊറുക്കര, ദിനേശ് പി കെ എന്നിവർ സന്നിഹിതരായി.
