CHANGARAMKULAM

കേരള യാത്രയുടെ പ്രചാരണാർത്ഥം സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് മുഅല്ലിം റാലി സംഘടിപ്പിച്ചു

ചങ്ങരംകുളം: സമസ്ത സെൻ്റിനറി യുടെ ഭാഗമായി ജനുവരി ഒന്നു മുതൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ച് മുഅല്ലിം റാലി സംഘടിപ്പിച്ചു.അയിനിച്ചോട് സെൻ്ററിൽ നടന്ന റാലി സമാപന സംഗമം നാസ്കോ ഗ്രൂപ്പ് ചെയർമാൻ ഡോ.അബ്ദുൽ ജലീൽ ബദവി ഉദ്ഘാടനം ചെയ്തു.കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി പി പി നൗഫൽ സഅദി സന്ദേശ പ്രഭാഷണം നടത്തി.കെ പി എം ബഷീർ സഖാഫി, വി പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ,ഇസ്മാഈൽ ബാഖവി ,മണാളത്ത് ഉമ്മർ ബാഖവി,എം അബ്ദുള്ള കുട്ടി മുസ്‌ലിയാർ, ഹംസ സഖാഫി ആലങ്കോട്,വി ശിഹാബുദ്ധീൻ മുസ്‌ലിയാർ,സിദ്ധീഖ് അഹ്സനി , അഷ്റഫ് അൽ ഹസനി,ഹബീബുറഹ്മാൻ സഖാഫി ,അബ്ദുസ്സലാം സഖാഫി , ഷാഫി സഖാഫി നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button