CHANGARAMKULAM

കേരള മീഡിയ പേഴ്സൺസ് യൂണിയൻ തൃത്താലമേഖല സമ്മേളനം സംഘടിപ്പിച്ചു

ചാലിശ്ശേരി:കേരള മീഡിയ പേഴ്സൺസ് യൂണിയൻ മേഖല സമ്മേളനം നടത്തി.കൂറ്റനാട് വ്യാപാരി വ്യവസായി സമിതി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കോർ കമ്മിറ്റി ചെയർമാൻ വി. സൈദ് ഉദ്ഘാടനം ചെയ്തു.പാലക്കാട് ജില്ലാ പ്രസിഡന്റ് മുരളി തരൂർ അദ്ധ്യക്ഷനായി.സംസ്ഥാന കോർ കമ്മിറ്റി അംഗം സന്തോഷ് കുന്നത്ത്, ജില്ലാ ട്രഷറർ ശ്രീവത്സൻ എം ,പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപാൽ ജി, സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ രക്ഷാധികാരിയുമായ ഒ.എം ജോയ് , സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം എന്നിവർ സംസാരിച്ചു.ചടങ്ങിൽ മേഖലയിലെ സീനിയർ പത്രപ്രവർത്തകരായ സി.മൂസ പെരിങ്ങോട്,വീരാവുണ്ണി മുള്ളത്ത് എന്നിവരെ സംസ്ഥാന കോർ കമ്മിറ്റി ചെയർമാൻ വി. സൈദ്,കോർ കമ്മിറ്റി അംഗം സന്തോഷ് കുന്നത്ത് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.തിരുവനന്തപുരത്ത് വെച്ച് ഫെബ്രുവരി 27 ന് നടക്കുന്ന അർദ്ധ വാർഷിക യോഗം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.ജില്ല കമ്മിറ്റി അംഗങ്ങളായ ഗീവർ എ.സി ചാലിശേരി സ്വാഗതവും, ഇസ്മായിൽ പെരുമണ്ണൂർ നന്ദിയും പറഞ്ഞു.തൃത്താല മേഖല ഭാരവാഹികളായി രക്ഷാധികാരികളായി സി മൂസ പെരിങ്ങോട്,വീരാവുണ്ണി മുള്ളത്ത്, പ്രസിഡന്റ് ഗിവർ എ.സി.ചാലിശേരി,സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ, ട്രഷറർ സണ്ണി. കെ.ജി ചാലിശേരി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button