കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 200 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു
ചങ്ങരംകുളം: ഹരിത കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 200 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു. കേരള സർക്കാർ മാലിന്യ മുക്തം നവ കേരളം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടന പരിശീലന പരിപാടിയിൽ വാർഡ് മെമ്പർ ശ്രീമതി. നിഷ ബാബു അധ്യക്ഷയായീ. ചടങ്ങിൽ ശ്രീമതി. നന്നം മുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്തിനി രവീന്ദ്രൻ മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ കുൽസു പനമ്പാടൻ മെൻസ്ട്രൽ കപ്പ് ഉപയോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണവും പരിശീലനവും നൽകി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ മണികണ്ഠൻ,
PTA President – ശ്രീ പ്രണവം പ്രസാദ്,Smc chairman- ശ്രീ അബ്ദുല്ലത്തീഫ്, മദർ പിടിഎ പ്രസിഡന്റ് വിഷ്ണു പ്രിയ, മദർ പിടിഎ വൈസ് പ്രസിഡന്റ് ജിഷ, സ്കൂൾ ഹരിതസേന കോർഡിനേറ്റർ ഡോ അജിത, School health and hygigene cordinator ശ്രീമതി ബവിത എന്നിവര്‍ ആശംസകൾ അറിയിച്ചു സംസാരിച്ചു