CHANGARAMKULAM
കേരള മദ്യനിരോധനസമിതി ലഹരി വിരുദ്ധ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം വളയംകുളത്ത് നടന്നു


ചങ്ങരംകുളം:കേരള മദ്യനിരോധന സമിതിയുടെ 45-ാം വർഷികത്തിന്റെ മുന്നോടിയായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന 45 ലഹരി വിരുദ്ധ സദസ്സും, ലഹരി വിരുദ്ധ സന്ദേശ യാത്രയും മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. പരിപാടിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം വളയംകുളം എം.വി.എം.ആർ.എച്ച്. എസ്സിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് പന്താവൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.ടി.എം. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഇ.എ. ജോസഫ്, സിദ്ദീഖ് മൗലവി അയിലക്കാട്, ഏട്ടൻ ശുകപുരം, എ.അബ്ദുൾ റഷീദ്, ടി.വി. മുഹമ്മദ് അബ്ദു റഹിമാൻ, അടാട്ട് വാസുദേവൻ, മോഹനൻ വട്ടംകുളം, പി.കോയക്കുട്ടി മാസ്റ്റർ, പി.ടി.ഖാദർ, അബ്ദുട്ടി വളയംകുളം, കെ. ഹമീദ് മാസ്റ്റർ, അബ്ദുൾ റഷീദ് രണ്ടത്താണി
എന്നിവർ പ്രസംഗിച്ചു.
