കേരള ബ്ലാസ്റ്റേഴ്സ് താരം നെസൽ നൂറുദ്ധീന് എംഎസ്എഫ് മാങ്കുളം യൂണിറ്റിന്റെ ആദരവ്


ചങ്ങരംകുളം: കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ഫുട്ബാൾ ടീമിൽ ഇടം നേടിയ വളയംകുളം മാങ്കുളം സ്വദേശി നെസൽ നൂറുദ്ധീന് അഭിനന്ദനങ്ങളും
ആശംസകളുമായി മാങ്കുളം എംഎസ്എഫ്, യൂത്ത് ലീഗ്,മുസ്ലിം ലീഗ്,കെഎംസിസി പ്രവർത്തകർ സെനൽ നൂറുദ്ധീന്റെ വീട്ടിലെത്തി.യുഡിഎഫ് ജില്ലാ ചെയർമാൻ അഷ്റഫ് കോക്കൂർ സംഘാടകർക്ക് വേണ്ടി മൊമെന്റോ താരത്തിന് കൈമാറി.പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തൂർ നെസലിന് പൊന്നാട അണിയിച്ചു ജിവി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ നെസൽ നൂറുദ്ധീൻ കേരളബ്ളാസ്റ്റേഴ്സിലെ സെലക്ഷൻ ലഭിച് ആദ്യ ടൂർണമെന്റ് ടീമിന് നേടിക്കൊടുത്തതിന് ശേഷം പൂജ അവധിക്ക് നാട്ടിലെത്തിയതായിരുന്നു.
മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ജനറൽ സെക്രട്ടറി ജഫീറലി പള്ളിക്കുന്ന് മാങ്കുളം ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി ഹകീം പള്ളിയറക്കൽ ട്രഷറർ എംഐ അഷ്റഫ് മുസ്ലിം ലീഗ് ഭാരവാഹികളായ കെവി മുഹമ്മദ് മൗലവി ഉമ്മർ കെവി, മൊയ്ദീൻ സിവി എംഐ ബഷീർ സബീൽ മജീദ് എംജെ ഷിബിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
