കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അക്കാദമി; 2011 ബാച്ച് സെലക്ഷന്‍ ട്രയല്‍സ് ഈ മാസം

അക്കാദമിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നല്‍കിയിട്ടുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം യോഗ്യരായ കളിക്കാര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്ഥിരീകരണ ഇമെയില്‍ നല്‍കും. സ്ഥിരീകരണ ഇമെയില്‍ ലഭിച്ച കളിക്കാര്‍ക്ക് മാത്രമേ ട്രയല്‍സ് വേദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ രാവിലെ 6:30-ന് ട്രയല്‍സ് വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ട്രയല്‍സില്‍ പങ്കെടുക്കാന്‍ എത്തുന്ന കളിക്കാര്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് (ഒറിജിനല്‍), ജനന സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍) എന്നിവ കൊണ്ടുവരേണ്ടതാണ്. ഏപ്രില്‍ 14, വൈകുന്നേരം 5 മണി വരെ ട്രയല്‍സിനായി അപേക്ഷിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക അല്ലെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.
