CHANGARAMKULAMLocal news
കേരള പ്രവാസി സംഘം ആലങ്കോട് പഞ്ചായത്ത് കൺവൻഷൻ


ചങ്ങരംകുളം: കേരള പ്രവാസി സംഘം ആലങ്കോട് പഞ്ചായത്ത് കൺവെൻഷൻ കക്കിടിപ്പുറം കെസിസി കൺവെൻഷൻ സെന്ററിൽ നടന്നു. പ്രവാസി സംഘം സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡൻ്റ് സി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
പി ടി ശശിധരൻ അധ്യക്ഷനായി. ഷിഹാബ് കക്കിടിപ്പുറം പ്രവർത്തന റിപ്പോർട്ടും, കേരള പ്രവാസി സംഘം എടപ്പാൾ ഏരിയ സെക്രട്ടറി ഇ വി അബ്ദുട്ടി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷൻ മികച്ച വിജയികളെ അനുമോദിച്ചു.
പി വിജയൻ, ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷെഹീർ, ടി രാംദാസ്, സുബ്രഹ്മണ്യൻ വളയംകുളം, സി കെ പ്രകാശൻ, കെ കെ മുഹമ്മദ് ഷെരീഫ്, നിംന, ചന്ദ്രമതി, ഷഹന എന്നിവർ സംസാരിച്ചു. കെ പി സത്യൻ സ്വാഗതം പറഞ്ഞു













