CHANGARAMKULAM

ഒതളൂർ ജി.യു.പി സ്കൂളിൽ ക്രാഫ്റ്റ് 23-ത്രിദിന നോൺ റസിഡൻഷ്യൽ ക്യാമ്പിന് തുടക്കം കുറിച്ചു

ചങ്ങരംകുളം:സമഗ്ര ശിക്ഷാ കേരളയും തളുർ ജി.യു.പി.എസ്. സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് ത്രിദിന നോൺ റസിഡൻഷ്യൽ ക്യാമ്പിനു തുടക്കം കുറിച്ചു.ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സുജിത സുനിൽ അധ്യക്ഷത വഹിച്ചു.ഡി ആർ സി ട്രെയിനർ ജിജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി.തൊഴിലധിഷ്ഠിത സമീപനത്തിൽ കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുക, ജീവിത നൈപുണ്യങ്ങൾ സ്വായത്തമാക്കുക,തൊഴിൽ മഹത്വം തിരിച്ചറിയുക എന്നിവയാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.സ്കൂൾ പ്രധാന അധ്യാപിക ലത ടി, ഷൈനി ഇ, ജയശ്രീ കെ. ബിനോജ് ടി, ഷന്യ, വിനീത് പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button