Local newsMALAPPURAM

കേരള ഗ്രാമീണ്‍ ബാങ്കിലെ 
ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തണം

മലപ്പുറം കേരള ഗ്രാമീണ്‍ ബാങ്കിലെ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ബാങ്കിൽ നിലവിലുള്ള ഒഴിവിലേക്ക് മുൻ കരാർ പ്രകാരമുള്ള നിയമനം നടത്താൻ ബാങ്ക് മാനേജ്മെന്റ് തയ്യാറാകണമെന്നും ഗ്രാമീണ്‍ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരുടെ സംഘടന കേരള ​ഗ്രാമീൺ ബാങ്ക് ടെമ്പററി എംപ്ലോയീസ് യൂണിയൻ (കെജിബിടിഇയു) പ്രഥമമലപ്പുറം,കേരള ഗ്രാമീണ്‍ ബാങ്ക്,നിയമനം,സമ്മേളനം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം ദിലീപ് മുഖർജി ഭവനിൽ സമ്മേളനം ബെഫി ജില്ലാ സെക്രട്ടറി കെ രാമപ്രസാദ് ഉദ്ഘാടനംചെയ്തു. കെജിബിഒയു ജില്ലാ വൈസ് പ്രസിഡന്റ് റിജോ ജോസ് അധ്യക്ഷനായി. ബിടിഇഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ ഷാജു, കെജിബിഒയു ബെഫി സംസ്ഥാന സെക്രട്ടറി സി മിഥുൻ, കെജിബിആർഎഫ് പ്രതിനിധി ശങ്കരനാരായണൻ, ബിടിഇഎഫ് ജില്ലാ സെക്രട്ടറി വി എം ലീന എന്നിവർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button