CHANGARAMKULAM
കേരള കര്‍ഷക സംഘം വട്ടംകുളം വില്ലേജ് സമ്മേളനം സി.പി.എൻ. യൂ.പി സ്ക്കൂളിൽ വെച്ച് നടന്നു
എടപ്പാൾ: കേരള കര്‍ഷക സംഘം ആഗസ്റ്റ് 6 ന് നടക്കുന്ന ഏരിയ സമ്മേളനത്തിന് മുന്നോടിയായാണ് വട്ടംകുളം വില്ലേജ് സമ്മേളനം വട്ടംകുളം സി.പി.എൻ. യൂ.പി സ്ക്കൂളിലെ കെ.കെ.എസ് നഗറില്‍ വെച്ച് നടന്നത്. പരിപാടി കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ടി.അലിവിക്കുട്ടി ഉദ്ഘാടനം ചെയ്തു.എം.എ.നവാബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കുമാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇ.രാജഗോപാൽ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസി.സി രാമകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.സി.വി.പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജിതേഷ് നന്ദി പറഞ്ഞു.തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.