CHANGARAMKULAM
കേരളാ ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫിക്കുള്ള മുഖ്യ പുരസ്കാരം നരണിപ്പുഴ സ്വദേശി ഏറ്റ് വാങ്ങി


ചങ്ങരംകുളം:കേരളാ ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫിക്കുള്ള മുഖ്യ പുരസ്കാരം ചങ്ങരംകുളം നരണിപ്പുഴ സ്വദേശി മുഹമ്മദ് സഫിക്ക് സമ്മാനിച്ചു.എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്രകാരൻ രഞ്ജി പണിക്കരിൽ നിന്നും
കേരളാ ലളിതകലാ അക്കാദമിയുടെ ഫോട്ടോഗ്രഫിക്കുള്ള മുഖ്യ പുരസ്കാരം നരണിപ്പുഴ സ്വദേശി ഏറ്റ് വാങ്ങി.
പ്രശസ്തി പത്രവും, ശില്പവും, 50,000 രൂപയും അടങ്ങുന്ന അവാർഡ് മുഹമ്മദ് സഫി ഏറ്റ് വാങ്ങി.അവാർഡ് സമർപ്പണ സമ്മേളനം പ്രശസ്ത ശില്പിയും അക്കാദമിയുടെ മുൻ ചെയർമാനുമായ കാനായി കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.എൻ. ബാലമുരളികൃഷ്ണൻ(സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)രാജൻ പൊതുവാൾ(ഫോട്ടോ ജേണലിസ്റ്റ് Ex. മാതൃഭൂമി) മുരളി ചീരോത്ത് (ചെയർപേഴ്സൺ, കേരള ലളിതകലാ അക്കാദമി)തുടങ്ങിയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
