KERALA

കേരളത്തെ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി,അത് തകർക്കും, മലക്കം മറിയേണ്ട കാര്യമില്ലെന്ന് ജോര്‍ജ് കുര്യന്‍.

കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകർക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. തന്‍റെ നിലപാടിൽ മാറ്റമില്ല. പിന്നാക്കാവസ്ഥയുണ്ടെങ്കിൽ ഫിനാൻസ് കമ്മീഷനെയാണ് സമീപിക്കേണ്ടത്. അതാണ് താൻ ഉദ്ദേശിച്ചത്. മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏത് വികസന പ്രവർത്തനത്തിനാണ് കേരളം സ്വന്തം നിലക്ക് പണം കണ്ടെത്തുന്നത്? സാമ്പത്തിക, വിദ്യാഭ്യാസ മടക്കം മേഖലകൾ തകർന്നുവെന്ന് കേരളം സമ്മതിക്കണം. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിഗണന കേരളത്തിന് കേന്ദ്രം നൽകിയിട്ടുണ്ട്. മോദി ഉണർന്നു പ്രവർത്തിച്ചു. എന്നിട്ടും മോദിയെ തള്ളിപ്പറയുന്നു. കേരളത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് എങ്ങനെ പറയാൻ കഴിയും? വിഴിഞ്ഞം അനങ്ങിയത് മോദി വന്നതിന് ശേഷം മാത്രമാണ് മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ല. മോദിയെ കുറ്റം പറയണം. ക്രെഡിറ്റ് കൊടുക്കാൻ തയ്യാറല്ല. എല്ലാ പദ്ധതികൾക്കും മോദി പണം നൽകുന്നുണ്ട്. മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളതെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ചോദിച്ചു. ഫിനാൻസ് കമ്മീഷനോട് സത്യം പറയണം. സാമ്പത്തിക സ്ഥിതിയെ കുറിച്ച് തുറന്ന് പറയണം താനും ഒപ്പം നിൽക്കാം. മോദി സഹായിച്ചതുകൊണ്ട് കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തി. കേരളത്തിന്‍റെ കാപട്യം നിരന്തരം തുറന്ന് കാട്ടും പിച്ച ചട്ടിയുമായി ഇങ്ങോട് വരേണ്ട അര്‍ഹമായ വിഹിതം കേന്ദ്രം നൽകുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button