EDAPPAL

കുമരനല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എൻസിസി കേഡറ്റുകളുടെ സംഗമം നടന്നു

കുമരനല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ എൻസിസി കേഡറ്റുകളുടെ സംഗമം നടന്നു.59 മത് വാർഷികമാഘോഷിക്കുന്ന കുമരനെല്ലൂർ എൻസിസി യൂണിറ്റിന്റെ വാർഷികവും രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും കപൂർ ഗ്രാമ പഞ്ചായത്ത് പ്രസി. ഷറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.മുൻ പിടിഎ പ്രസിഡന്റ് നവാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻസി.സി. ഓഫീസർ ചീഫ് ഓഫീസർ റഫീക്ക് പുത്തൻപുരയൽ സ്വാഗതവും പറഞ്ഞു. അജയൻ മാസ്റ്റർ, രാജേഷ് എം കെ. മുഹമ്മദ് സാബിർ, ബിജിത ബാബു എന്നിവർ ആശംസകൾ നേർന്നു. തുടർന്നു കേഡറ്റുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അനുഭവങ്ങൾ പങ്കു വെക്കൽ, എന്നിവ ശ്രദ്ധേയമായി. കുമരനെല്ലൂർ സെന്ററിലെ ചപ്പുചവറുകൾ വാരി വൃത്തിയാക്കി NCC കേഡറ്റുകൾ നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button