Categories: KERALA

കേരളത്തില്‍ 28 വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വയനാട് ഒഴികെയുള്ള ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പ്.

തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീവരാഹം വാര്‍ഡില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സിപിഐയുടെ സിറ്റിങ് സീറ്റില്‍ ഇത്തവണ മല്‍സരിക്കുന്നത് വി ഹരികുമാര്‍ ആണ്. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ വാര്‍ഡ് തിരിച്ചുപിടിക്കാന്‍ വീണ്ടും എത്തുന്നത് ബിജെപിയില്‍നിന്ന് ആര്‍ മിനി. അനുകൂല രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തുമെന്ന ആത്മവിശ്വാസവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി സുരേഷ് കുമാര്‍. ഇത്തവണത്തെ പ്രധാന പ്രചാരണങ്ങളിലൊന്ന് വാര്‍ഡ് വിഭജനമാണ്. ശ്രീവരാഹം വാര്‍ഡ് ഇനിയില്ല. പൗരാണികത പേറുന്ന വാര്‍ഡ് ഇല്ലാതാക്കിയത് എല്‍ഡിഎഫാണെന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കള്ളം പറയുകയാണെന്ന് എല്‍ഡിഎഫിന്‍റെ മറുപടി

2015 ല്‍ വിജയിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോകുകയും ചെയ്ത വാര്‍ഡ് തിരിച്ചുപിടിക്കാന്‍ മൂന്നാംതവണ മത്സരിക്കുകയാണ് ആര്‍ മിനി. 202 വോട്ടിനാണ് കഴിഞ്ഞ തവണ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചത്. എന്‍ഡിഎയാണ് തൊട്ടുപിന്നില്‍. തിരുവനന്തപുരം ജില്ലയില്‍ കരുകുളം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ്, പൂവച്ചല്‍ പ‍ഞ്ചായത്തിലെ അഞ്ചാംവാര്‍ഡ്, പാങ്ങോട് പ‍ഞ്ചായത്തിലെ ഒന്നാംവാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. 30 വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കാസര്‍കോട് ജില്ലയിലെ രണ്ടു വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Recent Posts

നന്നംമുക്ക് പൂച്ചപ്പടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.

ചങ്ങരംകുളം:നന്നംമുക്കില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.നന്നംമുക്ക് സ്വദേശികളായ 15 യസുള്ള ധനഞ്ജയ്,16 വയസുള്ള ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.നന്നംമുക്ക്…

22 minutes ago

അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റിൽ തുടക്കം.

കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തഃസർവകലാശാലാ വനിതാ ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്യുന്നു. അൻവർ അമീൻ…

25 minutes ago

‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു.

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തും വട്ടംകുളം ഐഎച്ച്ആർഡി കോളേജും സംയുക്തമായി ‘ലഹരിക്കെതിരെ നാടൊന്നായി‘ എന്ന പ്രമേയത്തിൽ മരത്തോൺ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

50 minutes ago

കെ എസ് ടി എ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.

ചങ്ങരംകുളം:കേരള സ്കൂൾടീച്ചേഴ്സ് അസോസിയേഷൻ(കെഎസ് ടിഎ)എടപ്പാൾഉപജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ എടപ്പാൾഉപജില്ലയിലെ വിവിധസെൻ്ററുകളിൽഎല്‍എസ്എസ്,യുഎസ്എസ് മോഡൽപരീക്ഷകൾ നടത്തി.മോഡൽപരീക്ഷയുടെ ഉപജില്ലാതലഉദ്ഘാടനം ചിയാനൂർജിഎല്‍പി സ്കൂളിൽ ആലംകോട്ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.വി.ഷഹീർനിർവ്വഹിച്ചു.കെഎസ്ടിഎഉപജില്ലാ പ്രസിഡണ്ട്…

3 hours ago

ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.

എടപ്പാള്‍:എടപ്പാളിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഏട്ടൻ ശുകപുരത്തിൻ്റെ നിര്യാണത്തിൽ എടപ്പാൾ മദേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു.അടാട്ട്…

3 hours ago

നാമ്പ് ‘ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാനം ഖാദി കോമ്പൗണ്ടിൽ വച്ച് നടന്നു.

എടപ്പാള്‍:തവനൂർ കെ എം ജി യു പി എസ് വിദ്യാർത്ഥികൾ തവനൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിച്ച ‘നാമ്പ് ‘ പച്ചക്കറി…

3 hours ago