നിര്‍മാണം പൂര്‍ത്തികരിച്ച ആദ്യ സെന്‍ട്രല്‍ ജയിൽ തവനൂരില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

എടപ്പാൾ: സംസ്ഥാന സര്‍ക്കാരിനുകീഴില്‍ നിര്‍മാണം പൂര്‍ത്തികരിച്ച ആദ്യ സെന്‍ട്രല്‍ ജയിൽ തവനൂരില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. സ്വാതന്ത്യത്തിനുശേഷം കേരളത്തില്‍ നിര്‍മിക്കുന്ന ആദ്യത്തെ സെന്‍ട്രല്‍ ജയിലാണിത്. കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം എന്നീ മുന്നു സെന്‍ട്രല്‍ ജയിലുകളാണ് കേരളത്തിലുള്ളത്. ഇവയെല്ലാം ബ്രിട്ടീഷുകാരുടെ കാലത്തോ രാജഭരണ കാലത്തോ നിര്‍മിച്ചവയാണ്. എന്നാൽ കേരളം സ്വന്തമായി നിര്‍മിച്ച സെന്‍ട്രന്‍ ജയിലാണ് തവനൂരിലേത്. നിര്‍മാണം പൂര്‍ത്തിയായതോടെ കേരളത്തിലെ നാലാമെത്തെ സെന്‍ട്രല്‍ ജയിലാകും ഇത്. ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് ജയില്‍ നിര്‍മിച്ചിരിക്കുന്നത്. തവനൂര്‍ പഞ്ചായത്തിലെ കൂരടയില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്തുനിന്ന് ജയില്‍ വകുപ്പിന് വിട്ടുകിട്ടിയ സ്ഥലത്താണ് ജയില്‍ നിര്‍മിച്ചിരിക്കുന്നത്.
മെയ് 15 ഓടെ ഉദ്ഘാടനം ചെയ്യാമെന്ന പ്രതീക്ഷയിലാണ് ജയിൽ വകുപ്പ് അധികൃതർ.
