കേരളത്തിലേക്ക് പുതിയ ട്രെയിനുകളില്ല; അമൃത രാമേശ്വരത്തിലേക്ക്; ഗുരുവായൂർ മധുരവരെ
![](https://edappalnews.com/wp-content/uploads/2023/07/train-1-16747245373x2-1.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-7-3.jpg)
മുംബൈ: കേരളത്തിലേക്ക് കൊങ്കൺ വഴി പുതിയ ട്രെയിനുകളില്ല. മൂന്നു ദിവസമായി സെക്കന്തരാബാദിൽ നടന്ന റെയിൽവെ ടൈംടേബിൾ കമ്മിറ്റി യോഗത്തിൽ, വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് ഒരു ട്രെയിൻ കേരളത്തിലേക്ക് ഓടിക്കാനുള്ള ശുപാർശയിൽ മാത്രമാണ് ഏകദേശ ധാരണയായത്.
അതേസമയം, കേരളത്തിൽ ഇപ്പോൾ ഓടുന്ന ചില വണ്ടികൾ നീട്ടാൻ തീരുമാനമായിട്ടുണ്ട്. ഏറെ നാളായുള്ള ആവശ്യങ്ങളായിരുന്നു ഇത്. തിരുവനന്തപുരത്ത് നിന്ന് മധുര വരെ ഓടുന്ന അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടും. ഗുരുവായൂര്‍- പുനലൂർ എക്സ്പ്രസ് മധുരവരെ നീട്ടാനും തീരുമാനിച്ചു. പാലക്കാട് നിന്ന് തിരുനെൽവേലിയിലേക്ക് ഓടുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടും. എന്നാൽ മുംബൈയിൽ നിന്ന് കേരളത്തിലേക്ക് വണ്ടി വേണമെന്ന മധ്യ റെയിൽവേയുടെ ആവശ്യം കൊങ്കൺ റെയിൽവേ തള്ളി. വേനലവധിക്കാലത്ത് മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓടിയ വണ്ടി സ്ഥിരമാക്കണമെന്നായിരുന്നു മുംബൈ മലയാളികളുടെ ആവശ്യം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)