KERALA

കേരളത്തിലെ കോൾ മേഖലയിൽ ഇറിഗേഷൻ ആക്ട് 2005 പ്രകാരമുള്ള പാടശേഖര സമിതികൾ പ്രാബല്യത്തിൽ വരുത്തണം…..

കേരളത്തിലെ കോൾ മേഖലയിൽ 2005 ഇറിഗേഷൻ ആക്ട് പ്രകാരം പാടശേഖര സമിതികൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണം.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ കൃഷി ഓഫീസർ ഇറിഗേഷൻ എക്സിക്യൂട്ടീവ് ഓഫീസർ KSEB എക്സിക്യൂട്ടീവ് എഞ്ചി നീയർ തുടങ്ങിയ സർക്കാർ ഉദ്യോഗസ്ഥരും കർഷകരും ഉൾപ്പെട്ടതാണ് ഇത്തരം സമിതികൾ
നിലവിൽ1860 ലെ ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് പ്രകാരം ജില്ലാ രജിസ്ട്രാർ മുഖേനെ രജിസ്റ്റർ ചെയ്ത് വരുന്ന സമിതികളെ നിയന്ത്രിക്കാൻ കർഷകർക്കോ രജിസ്റ്റർ ചെയ്തു കൊടുക്കുന്ന ജില്ലാ രജിസ്ട്രാർക്കോ അധികാരമില്ലാത്ത സ്ഥിതിയാണ് ബഹു കേരള ഹൈക്കോടതിയെ സമീപിച്ചാൽ മാത്രമേ കർഷകർക്ക് നീതി കിട്ടൂ കർഷക യോഗങ്ങൾ വിളിച്ചു ചേർക്കാതെ അടുത്ത മൂന്നു വർഷത്തേക്ക് ഭരണ സമിതി ലിസ്റ്റ് പുതുക്കിയ സംഭവങ്ങൾ വരെ പൊന്നാനി കോൾ മേഖലയിൽ ഉണ്ടായിട്ടുണ്ട് കർഷകർ പരാതി നൽകിയാൽ കൃഷി വകുപ്പിൽ നിന്നും കർഷകർക്ക് അനുകൂലമായ മറുപടി ലഭിക്കാറില്ല.
ആയതിനാൽ കേരളത്തിലെ മുഴുവൻ പാട ശേഖരങ്ങളിലും കർഷകർക്ക് അവരുടെ പരാതിയും ആശങ്കകൾ പങ്കുവെക്കാൻ കഴിയുന്ന രീതിയിൽ 2005 ഇറിഗേഷൻ ആക്ട് പ്രകാരം പാടശേഖര സമിതികൾ പ്രാബല്യത്തിൽ കൊണ്ട് വരാൻ സംസ്ഥാന സർക്കാർ അതിവേഗം നടപടി എടുക്കണമെന്ന് പൊന്നാനി കോൾ കർഷക സംരക്ഷണ സമിതി സെക്രട്ടറി ശ്രീകുമാർ പെരുമുക്ക് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button