EDAPPALLocal news
കേരളപ്പിറവി; എസ്.ഡി.പി.ഐ ഘോഷയാത്ര നടത്തി


എടപ്പാൾ: നവംബർ ഒന്ന് കേരളപ്പിറവിയോട് അനുബന്ധിച്ച് എസ്.ഡി.പി.ഐ തവനൂർ മണ്ഡലം കമ്മിറ്റി വിപുലമായ ഘോഷയാത്ര സംഘടിപ്പിച്ചു. “നമ്മുടെ കേരളം നമ്മുടെ മലയാളം” എന്ന പ്രമേയമുയർത്തി സംസ്ഥാന വ്യാപകമായി കേരളപ്പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. എടപ്പാൾ ടൗണിൽ നടന്ന ഘോഷയാത്ര താളവാദ്യങ്ങളും, മുത്തുകുടകളും, കളരിപ്പയറ്റ് ഷോയും, നിശ്ചല ദൃശ്യങ്ങളാളും വർണാഭമായിരുന്നു. തവനൂർ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളകുട്ടി തിരുത്തി പരിപാടിയിൽ കേരളപ്പിറവി സന്ദേശം നൽകി. മണ്ഡലം സെക്രട്ടറി ഹംസ വട്ടംകുളം, വൈസ് പ്രസിഡന്റ് അഷറഫ് മറവഞ്ചേരി എന്നിവർ സംസാരിച്ചു.
