KERALALocal newsMALAPPURAM
കേരളത്തിന് ഒരു വന്ദേഭാരത് കൂടി
![](https://edappalnews.com/wp-content/uploads/2023/07/372824.jpg)
![](https://edappalnews.com/wp-content/uploads/2023/07/17adfc27-c70a-4442-a385-a92dccdd3e29-3-1024x1024.jpg)
കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി അനുവദിച്ചു. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും യാത്ര നടത്തുക. പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. നിലവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. വന്ദേഭാരതിന്റെ സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ പല ട്രെയിനുകളും വൈകുന്നതും പിടിച്ചിടുന്നതും പതിവായിരുന്നു. ഇപ്പോഴും വന്ദേഭാരതിന് വേണ്ടി പല സ്ഥലങ്ങളിലായി ട്രെയിനുകള്‍ പിടിച്ചിടുന്നതായാണ് വിവരം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)