CHANGARAMKULAM

കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിച്ചത് ആര്യാടൻ:,കെ മുരളീധരൻ

ചങ്ങരംകുളം: ഒരു ഭരണാധികാരി എന്ന നിലയിൽ ആര്യാടൻ മൊഹമ്മദ്‌ വൈദ്യുതി വകുപ്പ് കൈകാര്യം ചെയത കാലയളവിൽ ഉർജ്ജ ഉത്പാദനവും പ്രസരണവും വർദ്ദിപ്പിച്ച് നടത്തിയ ഇടപെടലുകളാണ് കേരളത്തിലെ ഊർജ്ജ പ്രതിസന്ധി പരിഹരിച്ചതെന്ന് മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ എം പി പറഞ്ഞു. അത് മൂലം കേരളം പവർ കട്ടില്ലാത്ത സംസ്ഥാനമായി മാറി. കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾ സംരക്ഷിക്കാൻ ആര്യാടനോളം നിലപാടെടുത്ത മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്റെ മരണം കോൺഗ്രസ്സ് തിരnaഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു
ചങ്ങരംകുളത്ത് ആലംകോട്-നന്നംമുക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മൊഹമ്മദ്‌, കെ സി അഹമ്മദ്, ഒതളൂർ ഉണ്ണിയേട്ടൻ തുടങ്ങിയ നേതാക്കളുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. സി ഹരിദാസ്. സെയ്ദ് മൊഹമ്മദ്‌ തങ്ങൾ, സിദ്ധിഖ് പന്താവൂർ, വി പി ഹംസ, രോഹിത്ത് എ എം, കെ എം അനന്തകൃഷ്ണൻ, പി ടി അബ്ദുൽകാദർ, പ്രസാദ് പ്രണവം, കെ മുരളീധരൻ, അംബിക കുമാരി, അബ്ദുൽ സലാം കോക്കൂർ എന്നിവർ സംസാരിച്ചു.
സൈബർ കോൺഗ്രസ്സ് ചങ്ങരംകുളം ഏർപ്പെടുത്തിയ പ്രഥമ കെ സി അഹമ്മദ് മെമ്മോറിയൽ പുരസ്കാരം ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനും അഡോറ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറുമായ മൂക്കുതല സ്വദേശി സതീഷൻ പന്താവൂർ മനക്ക് യോഗത്തിൽ വെച്ച് കെ മുരളീധൻ എം പി വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button