കേരളം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നാളെ മുതൽ രാത്രി കർഫ്യൂ; വർക്ക് ഫ്രം ഹോം നടപ്പാക്കും: പൊതു ഗതാഗതത്തിനു നിയന്ത്രണം ഇല്ല
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്താന്‍ തീരുമാനം. തൃശൂര്‍ പൂരം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ ചടങ്ങ് മാത്രമായി നടത്താനും ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പോലീസ് വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.
പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം തടയുന്നതിനുള്ള നടപടികളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അതിര്‍ത്തികളില്‍ പഴുതടച്ചുള്ള പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യവും അംഗീകരിച്ചതായി സൂചനയുണ്ട്.
ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍ശ ചെയ്തത്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു