KERALA

കേരളം നിശ്ചലമാകും’വാഹനങ്ങള്‍ ഓടില്ല കടകള്‍ അടഞ്ഞ് കിടക്കും’24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

കേരളം നിശ്ചലമാകും’വാഹനങ്ങള്‍ ഓടില്ല കടകള്‍ അടഞ്ഞ് കിടക്കും’24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത

പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ.കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബിഎംഎസ് ഒഴികെയുള്ള സകല തൊഴിലാളി സംഘടനകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെട്ടു. തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്രം ഉപേക്ഷിക്കുക, എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും പ്രതിമാസം 26000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര ട്രേഡ് യൂണിയനകളുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 മണി വരെയുള്ള ദേശീയ പണിമുടക്ക്.സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച് എം എസ് തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് ട്രേഡ് യൂണിയനുകൾക്കൊപ്പം വിവിധ സർവീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും എല്ലാം പണിമുടക്കിൽ അണിനിരക്കുമ്പോൾ കേരളത്തിൽ നാളെ ജനജീവിതം സ്തംഭിക്കാനാണ് എല്ലാ സാധ്യതയും.കടകളടച്ചും, യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന്സംയുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ബസ് ഓട്ടോ ടാക്സി സർവീസുകളും പേരിന് മാത്രമാകും. എന്നാൽ അതിനിടെ സമരത്തെ പരോക്ഷമായി വെല്ലുവിളിച്ച് സംസ്ഥാന സർക്കാരിലെ ഒരു മന്ത്രി തന്നെ രംഗത്തെത്തിയത് സംഘാടകർക്ക് അപ്രതീക്ഷിത തിരിച്ചടിയായി.കെഎസ്ആർടിസി നാളെ സർവീസ് നടത്തുമെന്ന് പറഞ്ഞ മന്ത്രി ഗണേഷ് കുമാർ ജീവനക്കാർ എല്ലാവരും സംതൃപ്തർ എന്നുകൂടി പറഞ്ഞിട്ടുണ്ട്. സമരം പ്രഖ്യാപിച്ച യൂണിയനുകൾ ഒന്നും കെഎസ്ആർടിസിക്ക് കത്ത് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ,പണിമുടക്ക് സംബന്ധിച്ച് നേരത്തെ തന്നെ കത്ത് നൽകിയതായി വ്യക്തമാക്കി കെഎസ്ആർടിസിലെ ട്രേഡ് യൂണിയനുകൾ രംഗത്തെത്തി.മന്ത്രിയുടെ പ്രസ്താവനയെ തള്ളി ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണനും രംഗത്തെത്തി. കെഎസ്ആർടിസി ജീവനക്കാർ നാളെ പണിമുടക്കുമെന്ന് വ്യക്തമാക്കിയ ടിപി രാമകൃഷ്ണൻ മന്ത്രിയുടെ പ്രസ്താവന സമരത്തെ ബാധിക്കുമെന്ന് കൂടി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button