കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. തെരഞ്ഞെടുപ്പിൻ്റെ അന്തിമ ചിത്രം വ്യാഴാഴ്ച അറിയാനാകും.അതേസമയം, തെരഞ്ഞെടുപ്പിന് 17 നാളുകള്‍ മാത്രം ബാക്കിനില്‍ക്കെആവേശത്തോടെ ഇടതു സ്ഥാനാര്‍ഥികളുടെ മുന്നേറ്റം. തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി നാളെ മുതല്‍ സ്ഥാനാര്‍ഥികളുടെ വാഹന പര്യടനങ്ങള്‍ ആരംഭിക്കും.ഒരുപാട് രാഷ്ട്രീയ മാറ്റങ്ങളും വെല്ലുവിളികളും നിറഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്നതാണ് പ്രത്യേകത. ഇതിനിടെ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎൽഎ പരാമർശം വിവാദമാകുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുന്ന സാഹചര്യവുമുണ്ടായി.മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ എല്ലാവരും പത്രിക സമർപ്പിച്ചുകഴിഞ്ഞു. ടി സിദ്ദിഖ്, ജോസ് കെ മാണി, ബി ഗോപാലകൃഷ്ണൻ, അപു ജോൺ ജോസഫ്, ടി.കെ ഗോവിന്ദൻ, വി കുഞ്ഞികൃഷ്ണൻ തുടങ്ങിയ പ്രമുഖരും ഇന്ന് നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇതിനൊപ്പം സ്വതന്ത്രരും മറ്റ് പാർട്ടികളുടെ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെയെ എതൊക്കെ സ്ഥാനാർഥികൾക്ക് അപരന്മാർ ഉണ്ടാകുമെന്ന് വ്യക്തമാകു. യുഡിഎഫ് അധികാരത്തിലെത്താതിരിക്കാൻ ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 10 മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. 15 ദിവസം കൂടിയെ ഇനി പ്രചാരണത്തിന് അവശേഷിക്കുന്നുള്ളു. എപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും.