PONNANI
പൊന്നാനി വലിയജാറം ആണ്ടുനേർച്ച


പൊന്നാനി : പൊന്നാനി വലിയ ജാറത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്‌മാൻ അൽ ഐദറൂസി തങ്ങളുടെ ആണ്ടുനേർച്ച വലിയ ജാറം അങ്കണത്തിൽ നടന്നു.
ഖതമുൽ ഖുർആൻ, തഹ്‌ലീൽ മൗലീദ് എന്നിവയോടുകൂടി ആരംഭിച്ച് അന്നദാനത്തോടെ സമാപിച്ചു.
വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ അസ്സഖാഫ് ഉദ്ഘാടനംചെയ്തു. വലിയ ജാറം മുതവല്ലി വി. സയ്യിദ് മുഹമ്മദ് തങ്ങൾ അധ്യക്ഷതവഹിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് ഖാസിം കോയ മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ഹുസൈൻ ഹൈദ്രോസി ജിഫ്രി തങ്ങൾ, പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ, സയ്യിദ് സീതിക്കോയ തങ്ങൾ, സയ്യിദ് അമീൻ തങ്ങൾ തുടങ്ങിയവർ നേതൃത്വംനൽകി.
