KERALA

കേന്ദ്രം നൽകാനുള്ള തുക ലഭ്യമാക്കാൻ ആശാവർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാനും തയ്യാറാണ്: മന്ത്രി വീണാ ജോർജ്.

Website Text Extractor

Simply enter the URL of the webpage you want to analyze, and our tool will quickly scan the page and extract the main body text.
​Enter an URLGet body text

കേന്ദ്രം നൽകാനുള്ള തുക ലഭ്യമാക്കാൻ ആശാവർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാനും തയ്യാറാണ്: മന്ത്രി വീണാ ജോർജ്. ആശ വർക്കർമാരുടെ സമരത്തിൽ പ്രതികരിച്ച് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തുക വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി അറിയിച്ചു. എന്നാൽ 2023 – 24ലിൽ 100 കോടി രൂപ കേന്ദ്രം നൽകാനുണ്ട് അത് ഇതുവരെ നൽകിയിട്ടില്ല. കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതിന്റെ രേഖ ഉണ്ടെന്നും മന്ത്രി അറിയിച്ചു.ഇതിനായി ആശാവർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാനും തയ്യാറാണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ആശാ വർക്കർമാർക്ക ഏറ്റവും കൂടുതൽ തുക ഓണറേറിയം ആയി നൽകുന്നത് സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. 7000 രൂപയാണ് ഓണറേറിയമായി സർക്കാർ നൽകുന്നത്. എന്നാൽ 1500 രൂപ മാത്രം നൽകുന്ന സംസ്ഥാനങ്ങളുമുണ്ട്.ആശ വർക്കേഴ്സുമായി വിഷയം വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വന്ന് സംസാരിക്കാം. നിലവിലെ രണ്ട് ആവശ്യങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button