കെ സി ഇ എഫ് ധർണ്ണാസമരം നടത്തി

പൊന്നാനി: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരായി കെ സി ഇ എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ ഉടനീളം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുൻപിൽ നടത്തിയ ധർണ്ണയുടെ ഭാഗമായി പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ ആർ ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി. സമരം ജില്ലാ യുഡിഫ് ചെയർമാൻ പി ടി അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെ സി ഇ എഫ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ആർ സോമവർമ,വനിതാ ഫോറം ജില്ലാ ചെയർപേഴ്സൺ പി സവിത എന്നിവർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി രാജാറാം സംഘടന സന്ദേശം നൽകി,രവി അണ്ടത്തോട്,സന്തോഷ്,ശശീന്ദ്രൻ,സുനിൽകുമാർ,ഷാനവാസ്,ബജിത്,പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.താലൂക്ക് പ്രസിഡന്റ് നൂറുദ്ധീൻ അധ്യക്ഷൻ ആയ ചടങ്ങിൽ താലൂക്ക് സെക്രട്ടറി വിജയാനന്ദ് ടി പി സ്വാഗതവും,ട്രഷറർ ഫൈസൽ സ്നേഹനഗർ നന്ദിയും അറിയിച്ചു.
