EDAPPAL
കെ ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു.
എടപ്പാൾ :സിപിഐ എം എടപ്പാൾ, കോലൊളമ്പ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അംശ കച്ചേരിയിൽ കെ ശ്രീധരൻ അനുസ്മരണം സംഘടിപ്പിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു ഉദ്ഘാടനം ചെയ്തു. ഇ ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. കെ വിജയൻ അധ്യക്ഷനായി. അഡ്വ. പി പി മോഹൻദാസ്, കെ പ്രഭാകരൻ, കെ ദേവിക്കുട്ടി എന്നിവർ സംസാരിച്ചു. പി പി ബിജോയ് സ്വാഗതവും ടി കെ സൂരജ് നന്ദിയും പറഞ്ഞു.