എടപ്പാള്‍ : കെ മണികണ്ഠന്റെ ‘മിന്നാമിനുങ്ങിന്റെ യാത്രകള്‍’ കഥാസമാഹാരം ഗാനരചയിതാവ് ഷിബുചക്രവര്‍ത്തി കവി മോഹനകൃഷ്ണന് കാലടിക്ക് നൽകി പ്രകാശനം ചെയ്തു. ടെല്ബ്രെയ്ന് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
എടപ്പാള്‍ എമിറേറ്റ്സ് മാളില്‍ നടന്ന ചടങ്ങ് ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന് പി സുരേന്ദ്രന് അധ്യക്ഷനായി. ഹരി സന്തൂര്‍, കെ ടി കാസിം, ടെല്ബ്രെയ്ന് ബുക്സ് ചെയര്മാന് റഫീക്ക് പെരുമുക്ക്, കെ മണികണ്ഠന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഷിബു ചക്രവര്‍ത്തിയുടെ ജിവതവും ഗാനങ്ങളും കോര്‍ത്തിണക്കിയ ‘പിച്ചകപ്പൂങ്കാവ് ‘ പാട്ടും പറച്ചിലും സുദീപ് പാലനാടും എടപ്പാള്‍ വിശ്വനാഥും ചേര്‍ന്ന് അവതരിപ്പിച്ചു.