CHANGARAMKULAMLocal news

കെ.പി.എസ്.ടി.എ ബ്രാഞ്ച് സമ്മേളനം നടന്നു

ചങ്ങരംകുളം: ക്വസ്റ്റ്യൻ പേപ്പറുകൾ ചോർത്തി അർദ്ധ വാർഷിക പരീക്ഷ പ്രഹസനമാ ക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, അധ്യാപകരുടെ നിയമനാംഗീകാരം ലഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കെ പി എസ് ടി എ ആലങ്കോട് – നന്നം മുക്ക് ബ്രാഞ്ച് സമ്മേളനംആവശ്യപ്പെട്ടു. കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി വി സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജയ്സൺ സാമുവൽ അധ്യക്ഷത വഹിച്ചു. കെ വി പ്രഷീദ്, കെ എം അബ്ദുൽ ഹക്കീം, ബിജു പി സൈമൺ, ഷിനാജ് മോൻ, നൗഫൽ വട്ടത്തൂർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് -ജയ്സൺ സാമുവൽ, സെക്രട്ടറി – ഷിനാജ് മോൻ, ട്രഷറർ – നൗഫൽ വട്ടത്തൂർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button